ശരീരത്തിന്റെ വലിയൊരു ഭാഗം ചലിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഉദാ: നടത്തം, ഇരുത്തം, ഓട്ടം, ചാട്ടം, etc. ഇതുവഴി ബാലൻസ്, ചലനം മെച്ചപ്പെടുത്തുക, ഹാൻഡ് കോർഡിനേഷൻ എല്ലാം സാധ്യമാകുന്നു.
കുട്ടിയുടെ ചുറ്റുമുള്ള സെൻസറി പ്രതികരണങ്ങളെ ആന്തരിക വൽക്കരിക്കാനും നിയന്ത്രിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന തെറാപ്പിയാണിത്. ഇതു മൂലം ഏകാഗ്രത, ബാലൻസ്, മോട്ടോർ കഴിവ്, പെരുമാറ്റം ഇവയിൽ ഗണ്യമായ മാറ്റം വരുത്താൻ സാധിക്കുന്നു
കളിയെന്ന വിനോദത്തിലൂടെ പഠനം, ആശയ വിനിമയം വളർച്ച എന്നീ മേഖലകളിൽ പുരോഗതി സാധ്യമാകുന്നു. അതത് വയസ്സിനനുസരിച്ചുള്ള കളികൾ വികസിപ്പിച്ചെടുക്കാൻ ഒക്യൂപാഷനൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു.